ലോഫ്ളോർ ബസ് നിരക്ക് കുറച്ചു

Tuesday 28 September 2021 12:07 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ നോൺ എ.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് സിറ്റി ഫാസ്റ്റിന്റെ നിരക്കിലേക്ക് കുറയ്ക്കും. മിനിമം ചാർജിൽ മാറ്റമില്ല. കൂടിയ നിരക്ക് ഈടാക്കിയിരുന്നതിനാൽ യാത്രക്കാർ കുറവായിരുന്നു.

സൂപ്പർഫാസ്റ്റ്, എക്സ് പ്രസ്, ഡീലക്സ് ബസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നൽകിയിരുന്ന 25 ശതമാനം ഇളവ് പിൻവലിക്കും.ഒക്ടോബർ ഒന്നു മുതൽ നിലവിൽ വരും.