ഇടപ്പള്ളി ഇളയരാജ ഗണപതി രാജ നിര്യാതനായി

Tuesday 28 September 2021 12:29 AM IST

കൊച്ചി: ഇടപ്പള്ളി കൊട്ടാരത്തിലെ ഇളയരാജ ഗണപതി രാജ (86) നി​ര്യാതനായി​. അവിവാഹിതനാണ്. സഹോദരങ്ങൾ : അഡ്വ. ശങ്കർ രാജ, ദാമോദര രാജ, ഡോ. സുബ്രഹ്മണ്യ രാജ, ശ്രീദേവി, പരേതരായ വാസു ദേവരാജ, നാരായണ രാജ, ഉമാദേവി. മുംബയിൽ റാലിസിൽ ജോലി ചെയ്തിരുന്നു. എറണാകുളത്ത് അംബികാ മെഡിക്കൽസും ഇടപ്പള്ളിയിൽ പാലസ് പ്ലാസ്റ്റിക്കും നടത്തി. സംസ്‌കാരം നടത്തി. മരണത്തെ തുടർന്ന് ഇടപ്പള്ളി ഗണപതി ക്ഷേത്രം അടച്ചു. സമീപത്തെ തൃക്കണ്ണാപുരം പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠ താത്കാലി​കമായി​ മാറ്റും.