ബിരിയാണി ചലഞ്ച്
Tuesday 28 September 2021 12:37 AM IST
തിരുവല്ല: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള തിരുവല്ല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിച്ചം 2021 എന്ന പേരിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കൊവിഡ് ബാധിതരായ സഹപ്രവർത്തകരെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മാത്യു ടി. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ആദ്യവിൽപ്പന നടത്തി. മേഖലാ വൈസ് പ്രസിഡന്റ് അഭിലാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് കുമാർ , ജില്ലാപ്രസിഡന്റ് രാജൻ ഫിലിപ്പ്, പ്രസാദ് കരിപ്പക്കുഴി, പ്രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.