കൊട്ടാരം വില്പന പറഞ്ഞും പണം തട്ടി

Tuesday 28 September 2021 12:52 AM IST

കൊച്ചി: പുരാവസ്തു കച്ചവടത്തിന്റെ മറവിൽ മോൻസൺ മാവുങ്കൽ കൂടുതൽപേരെ കബളിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.

എറണാകുളത്തെ ഒരു കൊട്ടാരം വിൽക്കാനുണ്ടെന്ന് ധരിപ്പിച്ച് ഡോക്ടറി​ൽ നി​ന്ന് രണ്ട് കോടി​യോളം രൂപ തട്ടി​യെടുത്തതും ഇതി​ലുൾപ്പെടും.

ആരെയും കബളിപ്പിച്ചിട്ടില്ലെന്നും നൽകാനുള്ള പണം ഉടൻ നൽകുമെന്നും മോൻസൺ​ ക്രൈംബ്രാഞ്ചി​ന് മൊഴി നൽകി​യി​ട്ടുണ്ട്.

മോൻസണിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കും. കെ.സുധാകരൻ മോൻസണു വേണ്ടി ഇടപെട്ടെന്ന പരാതിയിൽ കഴമ്പുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.

തട്ടിപ്പിന് കളമൊരുക്കാൻ വേണ്ടിയാണ് ബോധപൂർവം പ്രമുഖരുടെയൊപ്പം ചിത്രങ്ങൾ എടുത്തിരുന്നത്. ഇടപാടുകളി​ൽ ഇവരി​ൽ ആർക്കെങ്കി​ലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാ‌ഞ്ച് വൃത്തങ്ങൾ പറഞ്ഞു.

മോൺസന്റെ വീട്ടിലെ പുരാവസ്തുശേഖരത്തെ കുറിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ്. പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലതെല്ലാം സിനിമയ്ക്കും സീരിയലുകൾക്കും വേണ്ടി​ വാടകയ്ക്ക് നൽകിയിരുന്നു. ഇത് സംഘടി​പ്പി​ച്ചു നൽകി​യ ഇടനിലക്കാരനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 ബീറ്റ് ബോക്സ് നീക്കി

മോൻസണിന്റെ കലൂരിലെ വീട്ടിൽ സ്ഥാപിച്ച പൊലീസ് ബീറ്റ് ബോക്‌സ് ഇന്നലെ നീക്കം ചെയ്തു. അമൂല്യ വസ്തുക്കളുടെ ശേഖരമുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മോൻസൺ 2019ൽ ഡി.ജി.പിക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്.

 കൂ​ടു​ത​ൽ​ ​പ​രാ​തി​കൾ

മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ൽ​ ​ഒ​ന്ന​ര​ ​കോ​ടി​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന് ​പ​രാ​തി​പ്പെ​ട്ട് ​പാ​ലാ​ ​സ്വ​ദേ​ശി​ ​രാ​ജീ​വ് ​ക്രൈം​ബ്രാ​ഞ്ചി​​​നെ​ ​സ​മീ​പി​​​ച്ച​താ​യി​​​ ​വി​​​വ​രം.​ ​മോ​ൻ​സ​ണെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​പ​ന്ത​ളം​ ​ശ്രീ​വ​ത്സം​ ​ഗ്രൂ​പ്പ് ​ഉ​ട​മ​യും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​സ​മീ​പി​ച്ചി​​​ട്ടു​ണ്ട്.​ 6.27​ ​കോ​ടി​ ​രൂ​പ​ ​ത​ട്ടി​യെ​ന്നാ​ണ് ​ശ്രീ​വ​ത്സ​ത്തി​ന്റെ​ ​പ​രാ​തി.​ ​ബി​സി​ന​സ് ​ആ​വ​ശ്യ​ത്തി​ന് 100​ ​കോ​ടി​ ​ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു​ ​ഇ​വ​ർ​ക്ക് ​ന​ൽ​കി​യ​ ​വാ​ഗ്ദാ​നം.

Advertisement
Advertisement