ആംഗ്യഭാഷാ അക്ഷരമാല പ്രകാശനം

Tuesday 28 September 2021 1:35 AM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ഓൾ കേരള ഡെഫ് അസോസിയേഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ മലയാളം ആംഗ്യഭാഷാ അക്ഷരമാല നാളെ പ്രകാശനം ചെയ്യും. പി.എം.ജി ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം നിർവഹിക്കും. നിഷ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. അഞ്ജന, നിഷിലെ സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ഡോ. കെ.ജി. സതീഷ്‌കുമാർ, ഡിഗ്രി എച്ച്‌.ഐ വിഭാഗം മേധാവി രാജി ഗോപാൽ, സീനിയർ ലക്ചറർ ചിത്ര പ്രസാദ്, ആംഗ്യഭാഷാ പരിവർത്തക ശാന്തി പി.എസ്. എന്നിവർ പങ്കെടുക്കും.