നവോദയ വിദ്യാലയ പ്രവേശനം

Tuesday 28 September 2021 2:03 AM IST

തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

6 മുതൽ 12 വരെ ക്ലാസുകളിൽ സി.ബി.എസ്.ഇ സിലബസാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ ക്യാംപസിൽ താമസിക്കണം. യൂണിഫോം,ഭക്ഷണം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം.

അതത് ജില്ലയിലെ നവോദയ വിദ്യാലയത്തിൽ മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ്
http:||navodaya.gov.in ൽ ലഭിക്കും.

Advertisement
Advertisement