ആർ.എസ്.പി നേതാവ് കെ. അബ്ദുൾ ഖാദർ അന്തരിച്ചു

Wednesday 29 September 2021 12:00 AM IST
കെ. അബ്ദുൾ ഖാദർ

പാപ്പിനിശ്ശേരി: ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവും കണ്ണൂർ ജില്ല മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റുമായ കെ. അബ്ദുൾ ഖാദർ (95) അന്തരിച്ചു.

ഇരിക്കൂറിൽ ജനിച്ച അബ്ദുൾ ഖാദർ പാപ്പിനിശ്ശേരിയിൽ സ്ഥിരതാമസക്കാരനായിരുന്നു.

മുൻ മന്ത്രിമാരായ ബേബിജോൺ, കെ. പങ്കജാക്ഷൻ, വി.പി. രാമകൃഷ്ണ പിള്ള എന്നിവരോടൊപ്പം ദീർഘനാൾ പ്രവർത്തിച്ചിരുന്നു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ചെയർമാനാണ്. 1974ൽ ഇരിക്കൂറിൽ ഇ.കെ. നായനാർക്കെതിരെയും 1977ൽ കൂത്തുപറമ്പിൽ പിണറായി വിജയനെതിരെയും 1980ൽ കൽപ്പറ്റയിൽ എം. കമലത്തിനെതിരെയും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ലേബർ വെൽഫെയർ ബോർഡ്, ഓവർസീസ് എംപ്ലോയിസ് പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ. കെ. ഫാത്തിമ. മക്കൾ: ഫർഹത്ത്, ഫബീന. മരുമകൻ: അൻവർ.