അമേഠിയിൽ തോറ്റ രാഹുൽ ഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും, അതോടെ ബിജെപിയുടെ കട പൂട്ടും, കനയ്യയുടെ പ്രവേശനത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ

Wednesday 29 September 2021 4:04 PM IST

ഇടത് ലാവണത്തിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ തീപ്പൊരി നേതാവ് കനയ്യകുമാറിന്റെ കൂടുമാറ്റം ഇനിയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇടത് പ്രവർത്തകർ. പാർട്ടി ഓഫീസിൽ താൻ സ്ഥാപിച്ച എസിയും എടുത്താണ് കനയ്യകുമാർ സി പി ഐ വിട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിലേക്കുള്ള കനയ്യകുമാറിന്റെ മാറ്റത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാർക്സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും. ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.

Advertisement
Advertisement