കാട്ടുപന്നികൾ നശിപ്പിച്ച കൃഷിസ്ഥലം സന്ദർശിച്ചു

Thursday 30 September 2021 12:34 AM IST
നെന്മാറ മേഖലയിൽ കാട്ടുപന്നികൾ നശിപ്പിച്ച നെൽപ്പാടങ്ങൾ എൻ.സി.പി ഭാരവാഹികൾ സന്ദർശിക്കുന്നു.

നെന്മാറ: കാട്ടുപന്നികൾ നശിപ്പിച്ച അയിലൂർ, കരിമ്പാറ, ചെട്ടികുളംമ്പ്, പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ എൻ.സി.പി നെന്മാറ ബ്ലോക്ക് പ്രസിഡന്റ് പി.ടി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ നിർവാഹക സമിതി അംഗം മുഹമ്മദ് ഇബ്രാഹിം, ജില്ലാ സെക്രട്ടറി, കെ.എസ്. രാജഗോപാൽ എന്നിവർ സന്ദർശിച്ചു. ഭാരവാഹികൾ വിള നശിച്ച കർഷകരുമായി സംസാരിച്ചു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വിളനഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള സഹായങ്ങളും നൽകുമെന്ന് പറഞ്ഞു.