അതിജീവന സമരം നടത്തി

Thursday 30 September 2021 12:32 AM IST
മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​സ്റ്റാ​ഫ് ​യൂ​ണി​യ​ൻ​ ​ഐ.​എ​ൻ.​ടി.​യു.​സി​യും​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​എം​പ്ലോ​യീ​സ് ​കോ​ൺ​ഗ്ര​സും​ ​സം​യു​ക്ത​മാ​യി​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​അ​തി​ജീ​വ​ന​ ​സ​മ​രം​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ഹ​രി​ഗോ​വി​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

പാലക്കാട്: മലബാർ ദേവസ്വം നിയമം സമഗ്രഭേദഗതി ബിൽ നിയമമാക്കുക, ക്ഷേത്ര ജീവനക്കാർക്ക് പ്രതിമാസ ശമ്പളം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാർ ദേവസ്വം സ്റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു സി)യും മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും സംയുക്തമായി മലബാർ ദേവസ്വം ബോർഡിന്റെ അസി. കമ്മിഷണർ ഓഫീസുകൾക്ക് മുമ്പിൽ അതിജീവന സമരം നടത്തി. പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സജീവൻ കാനത്തിൽ അദ്ധ്യക്ഷനായി. എ.എം. നാരായണൻ നമ്പൂതിരി, കെ. ജ്യോതി ശങ്കർ, വിശ്വനാഥൻ ഞാട്ടിരി, വി. ഹരിദാസ് കുറുപ്പ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement