സെബിയുടെ വരവ് സ്വാഗതാർഹം

Thursday 30 September 2021 12:15 AM IST

കൊച്ചി:സ്വർണ മേഖലയിൽ സെബിയെ (SEBI)പോലുള്ള ഒരു റെഗുലേറ്ററുടെ കടന്നുവരവ് ഈ മേഖലയെ കൂടുതൽ നിയമാനുസൃതവും സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് എ.കെ.ജി.എസ്.എം.എ. നിലവിൽ വില നിർണയത്തിലും ഡെലിവറിയിലുമുള്ള അപാകതകൾ ദേശീയ തലത്തിൽ പൂർണമായും കുറ്റമറ്റതാകും. ദേശീയ തലത്തിൽ ഒരു ഏകീകൃത വിലയും വളരെ കൃത്യമായ ഒരു ഡെലിവറി സംവിധാനവും ഉറപ്പ് വരുത്താൻ നിർദിഷ്ട സ്പോട്ട് എക്ചേഞ്ചിന് സാധിക്കും. സ്വർണ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തുടക്കമായി ഇതിനെ കാണുന്നെന്നും സ്വർണ വ്യാപാര മേഖലയുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ചർച്ചകൾ അനിവാര്യമാണെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു. അതേസമയം, ഗോൾഡ് മോണിറ്റെസേഷൻ നിലവിൽവരാനുള്ള സാദ്ധ്യതകളുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ഇറക്കുമതി കുറക്കാൻ സാധിക്കുകവഴി അത് സമ്പദ് വ്യവസ്ഥയ്ക്ക് പോസിറ്റാവാകുമെന്നും എ.കെ.ജി.എസ്.എം.എ അഭിപ്രായപ്പെട്ടു.