റെനോയ്ക്ക് 10 വയസ് : ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ

Thursday 30 September 2021 12:25 AM IST

കൊച്ചി : ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ രാജ്യത്ത് പ്രവർത്തനം തുടങ്ങി 10 വർഷം പൂർത്തിയായ വേളയിൽ നിലവിലെ ഉപഭോക്താക്കൾക്ക് സൂപ്പർ ഓഫറുകൾ പ്രഖ്യാപിച്ച് ആഘോഷം. ആകർഷകമായ 10 തരം ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ജനപ്രിയ മോഡലുകളായ ക്വിഡ്, ട്രൈബർ, കൈഗർ, ഡസ്റ്റർ എന്നിവയ്ക്ക് എക്ചേഞ്ച് ഓഫറുകൾക്ക് പുറമെ ലോയൽറ്റി എക്സ്ചേഞ്ച് ബോണസും 30,000 രൂപ വരെ ക്യാഷ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മോഡലുകൾക്കും അഞ്ച് വർഷത്തെ അധിക വാറണ്ടി, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റന്റ്, അഞ്ച് വർഷത്തെ സൗജന്യ സർവീസ്, പ്രോസസ്സിംഗ് ഫീസ് ഈടാക്കാതെ 4.99 ശതമാനത്തിന് കാർ ലോൺ, സ്പെയർപാർട്സിനും ബോഡി അണ്ടർകോട്ടിംഗിനും 10 ശതമാനം കിഴിവ് കൂടാതെ സൗജന്യ ശുചിത്വ കിറ്റ് എന്നിവയാണ് മറ്റ് ലോയൽറ്റി ഓഫറുകൾ. കൂടാതെ ഇപ്പോള്‍ വാങ്ങുന്ന കാറിന്റെ വാഹനവായ്പയുടെ തിരിച്ചടവ് 2022 മുതൽ ആരംഭിച്ചാൽ മതിയാകും. കമ്പനി കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ഡസ്റ്ററും, എൻട്രിലെവൽ കാറായ ക്വിഡും വൻ വിജയമായിരുന്നു. വെർച്വൽ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമോഡലുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. വെർച്വൽ ഷോറൂം ലിങ്ക് https://tvsrenaultbooking.com/  ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതിന്റെ 10-ാം വാർഷികാഘോഷം കേക്ക്മുറിച്ച് ആഘോഷിക്കുന്നു