മുന്നാക്ക സംവരണം: അർഹരെ കണ്ടെത്താനുള്ള സർവേ കുടുംബശ്രീ വഴി

Thursday 30 September 2021 12:45 AM IST

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമൂഹ്യ, സാമ്പത്തിക സർവേ കുടുംബശ്രീ വഴി നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ച് വീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനായി 75,67,090 രൂപ വിനിയോഗിക്കാനും അനുമതി നൽകി. ഈ വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണമേർപ്പെടുത്തി ഇറക്കിയ വിജ്ഞാപനത്തിനൊപ്പം, ഇവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ മുൻ നിയമവകുപ്പ് സെക്രട്ടറി കെ. ശശിധരൻനായർ അദ്ധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയും കണക്കിലെടുത്താണ് സാമ്പിൾ സർവേ കുടുംബശ്രീ വഴി നടത്തുന്നത്.

നാല് ലക്ഷം രൂപയോ,​ അതിൽ താഴെയോ കുടുംബ വാർഷിക വരുമാനമുള്ളവർക്കാകും ഈ വിഭാഗത്തിൽ സംവരണത്തിന് അർഹത. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടരയേക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെന്റിലും കോർപ്പറേഷൻ പ്രദേശങ്ങളിൽ അമ്പത് സെന്റിലും കൂടാൻ പാടില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ പി.എസ്.സിയും സാമ്പത്തിക സംവരണം നടപ്പാക്കിയിരുന്നു. 160ലധികം മുന്നാക്ക സമുദായങ്ങളെയാണ് സാമ്പത്തിക സംവരണത്തിന് അർഹരായവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് പി.എസ്.സി സപ്ലിമെന്ററി ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.

 അ​ന്താ​രാ​ഷ്ട്ര​ ​ആ​യു​ർ​വേദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് 46.6241 ഹെ​ക്ട​ർ​ ​ഭൂ​മി

ക​ണ്ണൂ​രി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ആ​യു​ർ​വ്വേ​ദ​ ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​സ്ഥാ​പി​ക്കു​ന്ന​തി​ന് 46.6241​ ​ഹെ​ക്ട​ർ​ ​ഭൂ​മി​ ​കൈ​മാ​റാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ഇ​രി​ട്ടി​ ​ക​ല്യാ​ട് ​വി​ല്ലേ​ജി​ൽ​ 41.7633​ ​ഹെ​ക്ട​ർ​ ​അ​ന്യം​ ​നി​ൽ​പ്പ് ​ഭൂ​മി​യും,​ ​ലാ​ൻ​ഡ് ​ബോ​ർ​ഡ് ​പൊ​തു​ ​ആ​വ​ശ്യ​ത്തി​ന് ​നീ​ക്കി​വ​ച്ച​ 4.8608​ ​ഹെ​ക്ട​ർ​ ​മി​ച്ച​ഭൂ​മി​യും​ ​ഉ​ൾ​പ്പെ​ടെ​യാ​ണി​ത് ര​ണ്ട് ​വ​കു​പ്പു​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ഭൂ​മി​ ​കൈ​മാ​റ്റ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​ന​ട​പ​ടി.​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​നി​ല​നി​റു​ത്തി,​ ​കൈ​വ​ശാ​വ​കാ​ശം​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കൈ​മാ​റും.​ ​ഭൂ​മി​ ​അ​നു​വ​ദി​ക്കു​ന്ന​ ​തി​യ​തി​ ​മു​ത​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ക്ക​ണം.

 സ്റ്റാ​ഫ് ​പാ​റ്റേൺ പു​തു​ക്കും വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പി​നു​ ​കീ​ഴി​ൽ​ ​കോ​ഴി​ക്കോ​ട്ടു​ള്ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റി​ലെ​ ​സ്റ്റാ​ഫ് ​പാ​റ്റേ​ൺ​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​മാ​ർ​ഗ​രേ​ഖ​ ​പ്ര​കാ​രം​ ​പു​തു​ക്കും. സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​കേ​സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​പാ​ന​ലി​ൽ​ ​ര​ഞ്ജി​ത് ​ത​മ്പാ​നെ​ ​ഉ​ൾ​പ്പെ​ടു​ത്താ​നും​ ​തീ​രു​മാ​നി​ച്ചു.