പി.എം. ഗോപിനാഥ് നിര്യാതനായി

Thursday 30 September 2021 12:00 AM IST
പി.എം. ഗോപിനാഥ് ( 75 )

ഗുരുവായൂർ : ബി.ജെ.പി സംസ്ഥാന സമിതി അംഗം മാണിക്കത്ത്പടി പേരകത്ത് വീട്ടിൽ പി.എം. ഗോപിനാഥ് ( 75 ) നിര്യാതനായി. കൊവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റാണ്. നിയമസഭയിലേക്ക് രണ്ട് തവണ ഗുരുവായൂരിൽ നിന്നും ഒരു തവണ മണലൂരിൽ നിന്നും മത്സരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു തവണ തൃശൂരിൽ നിന്നും മത്സരിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: ജയ ഗോപിനാഥ്. മക്കൾ: സുമതി, സുജാത, സുനിത, ശ്യാംബാബു. മരുമക്കൾ: പ്രേംകുമാർ, സുരേഷ്, കമലൻ.

Advertisement
Advertisement