ആസ്റ്റർ മിംസിൽ ഡിജിറ്റലൈസ്ഡ് ഹാർട്ട് കെയർ ക്ലിനിക്

Thursday 30 September 2021 12:02 AM IST

കോഴിക്കോട് : ആസ്റ്റർ മിംസിൽ ഡിജിറ്റലൈസ്ഡ് ഹാർട്ട് കെയർ ക്ലിനിക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞ് ഗുരുതര ഹൃദയരോഗ ബാധിതരായവർ, ഹൃദയവാൽവ് മാറ്റിവെച്ചവർ, ടാവി പോലുള്ള ചികിത്സ നിർവഹിച്ചവർ, രക്തം കട്ടപിടിക്കാനുള്ള പി ടി ഐ എൻ ആർ ടെസ്റ്റ് നിർവഹിച്ചവർ, ഹൃദയ മഹാധമനിയിലെ അന്യൂറിസം, കാലിലെ രക്തക്കുഴലിലെ ബ്ലോക്കുകൾ മുതലായ സങ്കീർണ രോഗബാധിതരായവർ, ഇ-വാർ പോലുള്ള ചികിത്സ കഴിഞ്ഞവർ എന്നിവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ക്ലിനിക്.

കാർഡിയാക് സയൻസസ് തലവൻ ഡോ. ഷഫീഖ് മാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഫർഹാൻ യാസിൻ (റീജിണൽ ഡയറക്ടർ കേരള ആൻഡ് ഒമാൻ), ഡോ. സൽമാൻ സലാഹുദ്ദീൻ ,ഡോ. അനിൽ സലീം, ഡോ. സുദീപ് കോശി, ഡോ. ബിജോയ്.കെ, ഡോ. അനിൽ ജോസ് , ഡോ. ഗിരീഷ് വാര്യർ, ഡോ. കെ. എസ് രമാദേവി , ഡോ. രേണു പി കുറുപ്പ്, ഡോ. ശരത് കെ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement