വ്യാജ ചെമ്പോലയ്ക്ക് പിന്നിൽ ഗൂഢാലോചന: പന്തളം കൊട്ടാരം

Thursday 30 September 2021 12:09 AM IST

പന്തളം: മോൻസൺ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂ‌ഢാലോചന നടന്നതായി പന്തളം കൊട്ടാരം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഭക്തജന സമരം തക‌ർക്കാനാണ് വ്യാജ ചെമ്പോല അവതരിപ്പിച്ചത്. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല. ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് പരാതി നൽകുമെന്ന് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വ്യാജരേഖയെങ്കിൽ നിയമ നടപടി സ്വീകരിക്കും. ചെമ്പോലയുടെ പേരിൽ പ്രചരിപ്പിച്ചത് കള്ളക്കഥകളാണെന്ന് മോൻസന്റെ അറസ്റ്റോടെ വ്യക്തമായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.