പെ​രു​മൺ കോ​ളേ​ജി​ലെ വി​ദ്യാർ​ത്ഥി​ക​ൾ നിർമ്മിച്ച റോബോട്ടിന് ദേശീയ അം​ഗീ​കാ​രം

Thursday 30 September 2021 12:12 AM IST
പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച റോബോട്ടിനൊപ്പം പെ​രു​മൺ എൻ​ജിനീയറിംഗ്​ കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്ട്രി​ക്കൽ ആൻ​ഡ്​ ഇ​ല​ക്ട്രോ​ണി​ക്‌​സ്​ വി​ദ്യാർ​ത്ഥി​കൾ

കൊല്ലം: പെ​രു​മൺ എൻ​ജിനീയറിംഗ്​ കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്ട്രി​ക്കൽ ആൻ​ഡ്​ ഇ​ല​ക്ട്രോ​ണി​ക്‌​സ്​ വി​ദ്യാർ​ത്ഥി​കൾ പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി രൂ​പ​കൽ​പ്പ​ന ചെ​യ്​ത റോ​ബോ​ട്ടി​ന്​ ദേശീയ അം​ഗീ​കാ​രം.

'റോ​ബ​യോ ​​- ദി - ​കോൺ​വാ​ലീ​സന്റ്​ കെയറിംഗ് റോ​ബോ​ട്ട്​ ' എ​ന്ന പേ​രിൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ റോ​ബോ​ട്ട്​ ഉപയോഗിച്ച് കൊ​വി​ഡ്​ രോ​ഗി​ക​ളു​ടെ ശ​രീ​ര​താ​പ​നി​ല​യും ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജന്റെ അ​ള​വും പൾ​സ്​ റേ​റ്റും അ​ളക്കാനാവും. ഇ​തെ​ല്ലാം ഫോൺ ​വ​ഴി വീക്ഷിക്കാനുമാവും. കു​റ​ഞ്ഞ ചി​ല​വിൽ നിർ​മി​ച്ചി​രി​ക്കു​ന്ന റോ​ബോ​ട്ടി​നു 15 കിലോ വ​രെ ഭാ​രം വ​ഹി​ക്കാൻ ശേ​ഷി​യുള്ളതിനാൽ ആ​ശു​പ​ത്രി​ക​ളി​ലും ക്വാറന്റൈൻ സെന്ററു​ക​ളി​ലും ക​ഴി​യു​ന്ന രോ​ഗി​കൾ​ക്ക്​ സ​മ്പർ​ക്കം കൂ​ടാ​തെ ആ​ഹാ​ര​ങ്ങ​ളും മ​റ്റ്​ അ​വ​ശ്യ​വ​സ്​തു​ക്ക​ളും എ​ത്തി​ക്കാൻ സാ​ധി​ക്കും. കൂ​ടാ​തെ ഓ​ട്ടോ​മാ​റ്റി​ക്​ ഹാൻ​ഡ്​ സാ​നി​ട്ടൈസറും റോബോട്ടിലുണ്ട്.

ഐ.ഇ.ഇ.ഇ, ആർ.എ​ഫ്.ഐ.ഡി കൗൺ​സി​ലിൽ ന​ട​ന്ന നാ​ഷ​ണൽ ആർ.എ​ഫ്.ഐ.ഡി ച​ല​ഞ്ച്​ 2021ലേക്ക് കേ​ര​ള​ത്തിൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ പ്രോ​ജ​ക്ട്​ വി​ദ്യാർ​ത്ഥി​ക​ളാ​യ അ​ഖിൽ​ലാൽ, ജി. അ​ന​ന്ദു, എം.പി. പ്ര​ദീ​ഷ്​ ലാൽ, ടി. തൻ​സീർ എ​ന്നി​വ​രാ​ണ്​ അ​സി. പ്രൊഫ. ആർ.എസ്. അ​ഭി​ലാഷിന്റെ മേൽ​നോ​ട്ട​ത്തിൽ പൂർത്തിയാക്കിയത്. വ​കു​പ്പ്​ മേ​ധാ​വി ഡോ. എ​സ്​.ജെ. ബി​ന്ദു, കോ​ളേ​ജ്​ പ്രിൻ​സി​പ്പൽ ഡോ. ഇ​സ​ഡ്​. സോ​യ​തുടങ്ങിയവർ വി​ദ്യാർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Advertisement
Advertisement