പ്രസിഡന്റാകാൻ പക്വിയാവോ ഇടി നിറുത്തി

Thursday 30 September 2021 3:24 AM IST

മ​നി​ല​ ​:​ ​ഇ​തി​ഹാ​സ​ ​ഫി​ലി​പ്പൈ​ൻ​സ് ​താ​രം​ ​മാ​ന്നി​ ​പ​ക്വി​യാ​വോ​ ​ബോ​ക്സിം​ഗി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ചു.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ​ജീ​വ​മാ​കാ​നാ​ണ് ​പ​ക്വി​യാ​വോ​ ​ഇ​ടി​ക്കൂ​ട് ​വി​ട്ടി​റ​ങ്ങു​ന്ന​ത്.​ 2022​ ​മേ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഫി​ലി​പ്പൈ​ൻ​സി​ലെ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​ക്വി​യാ​വോ​ ​മ​ത്സ​രി​ക്കും.​ ​ഫി​ലി​പ്പൈ​ൻ​സി​ലെ​ ​സ​രാ​ഗ്നി​യി​ൽ​ ​നി​ന്നു​ള്ള​ ​സെ​നറ്ററാ​ണ് ​അ​ദ്ദേ​ഹം.​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടി​ൽ​ ​പോ​സ്റ്റ് ​ചെ​യ്ത​ 14​ ​മി​നി​ട്ട് ​നീ​ള​മു​ള്ള​ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് 42​കാ​രാ​നാ​യ​ ​പ​ക്വി​യാ​വോ​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ 8​ ​വ്യ​ത്യ​സ്ത​ ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ ​ലോ​ക​കി​രീ​ടം​ ​സ്വ​ന്ത​മാക്കി​യി​ട്ടു​ള്ള​ ​ഏ​ക​താ​ര​മാ​ണ് ​പ​ക്വി​യാ​വോ.​പ്രൊ​ഫ​ഷ​ണ​ൽ​ ​ബോ​ക്സിം​ഗി​ലെ​ ​ഇ​തി​ഹാ​സ​താ​ര​മാ​യ​ ​പാ​ക‌്മാ​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പ​ക്വി​യാ​വോ​ 26​ ​വ​ർ​ഷം​ ​നീ​ണ്ട​ ​ക​രി​യ​റി​ൽ​ 12​ ​ലോകകി​രീ​ട​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ 72​ ​ഫൈ​റ്റു​ക​ളി​ൽ​ 62​ ​എ​ണ്ണ​ത്തി​ലും​ ​ജ​യി​ച്ചു.​ 8​ ​എ​ണ്ണ​ത്തി​ൽ​തോ​റ്റു.​ഫി​ലി​പ്പൈ​ൻ​സി​ലെ​ ​പി.​ഡി.​പി​ ​ല​ബാ​ൻ​ ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​ണ് ​പ​ക്വി​യാ​വോ

Advertisement
Advertisement