കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി, അപേക്ഷ നൽകേണ്ടത് കളക്ടർക്ക്

Thursday 30 September 2021 8:25 AM IST

തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. സർട്ടിഫിക്കറ്റ് ജില്ലാതല സമിതി നൽകും. ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ (ഡിഎം ഒ), ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ദ്ധൻ എന്നിവർ ആയിരിക്കും സമിതി അംഗങ്ങൾ.

കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകുന്ന അപേക്ഷയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. നേരത്തെ രേഖപ്പെടുത്താതെ പോയ കൊവിഡ് മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തും.

ദുരന്തനിവാരണ വകുപ്പാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. നഷ്ടപരിഹാരത്തിനായി ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

Advertisement
Advertisement