ദ്വാരക കൃഷ്ണനെ അനുശോചിച്ചു

Friday 01 October 2021 12:41 AM IST
കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് നടന്ന സർവകക്ഷി യോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി യോഗം ചേർന്നു. യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് എൽ. സായി രാധ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ. രമാധരൻ, കെ. ലക്ഷ്മണൻ, സി. ചന്ദ്രശേഖരൻ, രോഹിത് കൃഷ്ണ, എം. ലക്ഷ്മണൻ, പി.എസ്. രാമനാഥൻ, അംബുജാക്ഷൻ, എം. ഭാസ്‌കരൻ, കെ. രവീന്ദ്രനാഥൻ, സി. ജ്യോതിന്ദ്രനാഥൻ, ടി. ചക്രപാണി, എം. ശിവദാസ്, കെ. ചന്ദ്രമോഹൻ, എൻ.എൻ. കൃഷ്ണദാസ്, കെ. രമാധരൻ, ഫാറൂഖ് അബ്ദുൽ രഹിമാൻ, പ്രണവം ശശി, കെ. ചന്ദ്രൻ, സിജോ സണ്ണി എന്നിവർ പങ്കെടുത്തു. സർക്കാരിന് വേണ്ടി എം.എൽ.എ റീത്ത് സമർപ്പിച്ചു.