കേരള ഫയർ സർവീസ് അസോ. പാലക്കാട് യൂണിറ്റ് സമ്മേളനം

Friday 01 October 2021 12:06 AM IST

പാലക്കാട്: കേരള ഫയർ സർവീസ് അസോസിയേഷൻ (കെ.എഫ്.എസ്.എ) പാലക്കാട് യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ. ഷജിൽ കുമാർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശമ്പളം പൊലീസിന് തുല്യമാക്കുക, ഫയർ ഫോഴ്സ് ആക്ട് പരിഷ്‌കരിക്കുക എന്നിവ സമ്മേളനം അവശ്യപ്പെട്ടു. മേഖലാ ട്രഷറർ എൻ. ഷജി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ജയ്സൺ ഹില്ലാരിയോസ്, ജോ. സെക്രട്ടറി വി. പ്രണവ്, ആർ. രഞ്ജീഷ്, എം. നാരായണൻകുട്ടി, കെ.എം. സുജീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ കൺവീനറായി കെ.എം. സുജീഷ് കുമാറിനെയും, മേഖലാ കമ്മിറ്റി അംഗങ്ങളായി വി. പ്രണവ്, എൻ. ഷജി, പി. ഉമ്മർ, ആർ. രഞ്ജീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement
Advertisement