കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് സമ്മേളനം നാളെ
Friday 01 October 2021 12:46 AM IST
കൊച്ചി: കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് സംസ്ഥാന സമ്മേളനം 2,3 തിയതികളിൽ എറണാകുളം എ.ജെ ഹാളിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളുമാണ് സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുന്നത്. ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഓൺലൈനിലും പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ മേയർ അഡ്വ.എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചക്ക് മൂന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അരുൺ ബോസ് അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് ചേരുന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.