ളാഹ ഗോപാല അനുസ്മരണം

Friday 01 October 2021 12:55 AM IST

കൊച്ചി: ചെങ്ങറ സമര നായകൻ ളാഹ ഗോപാല അനുസ്മരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ദളിത് പിന്നോക്ക ജനവിഭാഗത്തിന്റെ ഇടയിൽ നിന്ന് കേരളത്തിൽ ഉദയം ചെയ്ത ഉജ്ജ്വല പോരാളിയാണ് ളാഹ ഗോപാലനെന്ന് അദ്ദേഹം പറഞ്ഞു. മൂലമ്പിള്ളി കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങറ സമര സഹായ സമിതി ചെയർമാൻ എസ്.രാജീവൻ രാജീവൻ, സി.ആർ.നീലകണ്ഠൻ, കെ.രജികുമാർ, വി.പി. വിത്സൺ, കുരുവിള മാത്യൂസ്, സുഹൈൽ ഹാഷിം, സി.കെ.ശിവദാസൻ, കെ.കെ.ശോഭ, തുടങ്ങിയവർ സംസാരിച്ചു.