മുക്കത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ അനധികൃതനിർമ്മാണം തടഞ്ഞു

Friday 01 October 2021 12:02 AM IST
അനധികൃത നിർമ്മാണം പരിശോധിക്കാൻ മുക്കം നഗരസഭ സെക്രട്ടറി എത്തിയപ്പോൾ

മുക്കം: നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികൾ തുടർന്നുവന്ന അനധികൃത നിർമ്മാണം സെക്രട്ടറി ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. കടകൾക്കുള്ളിൽ വെള്ളം കയറുന്നത് തടയാനായുള്ള പ്രവൃത്തിയാണെന്ന വ്യാപാരികളുടെ വാദം അംഗീകരിച്ചില്ല.

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആരംഭിച്ച റോഡ് പരിഷ്കരണത്തെ തുടർന്ന് കടകളിൽ വെള്ളം കയറുകയാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ഇത് ഒഴിവാക്കാൻ വേറെ രക്ഷയില്ലെന്നും അവർ വാദിച്ചു. എന്നാൽ, എന്നാൽ നഗരസഭയുടെ അനുമതി കൂടാതെ ഷോപ്പിംഗ് കോംപ്ലക്സിൽ നിർമ്മാണ പ്രവർത്തനം പാടില്ലെന്നിരിക്കെ, അതിനായി അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു സെക്രട്ടറി.

തുടർന്ന് വ്യാപാരികൾ ചേർന്ന് ഇക്കാര്യം ഉന്നയിച്ച് നിവേദനം നൽകി. അനുമതിയാകുന്നതുവരെ പ്രവൃത്തി തുടരരുതെന്ന് ഓർമ്മിപ്പിച്ചാണ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. വ്യാപാരികളുടെ പ്രയാസത്തിനു പരിഹാരം കാണുമെന്ന് സെക്രട്ടറി പറഞ്ഞു.