മെഡിക്കൽ കോളേജ് കാമ്പസ് എച്ച്.എസ്.എസ് പ്രോ മീറ്റ്
Friday 01 October 2021 12:02 AM IST
കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ 'പ്രിസം" പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പ്രോ മീറ്റ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ് കുമാർ പ്രോ മീറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.സി.എം ജംഷീർ മോഡറേറ്ററായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ കെ.മോഹനൻ, ഇ.എം സോമൻ എന്നിവർ സംസാരിച്ചു. ആർക്കിടെക്ട് വിനോദ് സിറിയക്, ഡോ.കെ. മാധവചന്ദ്രൻ, നൗഫൽ, ഓംകാരനാഥൻ, ഡോ.തിലകാനന്ദൻ, ദീപ്തി, ഡോ.ദീപ, അലി മേപ്പാല, അനിൽകുമാർ, സി.പി.സബീർ മുഹമ്മദ്, ഡോ.കെ.എം.പൊന്നമ്മ, ഡോ.സി.എ.അനസ് എന്നിവർ പൊതു ചർച്ചയിൽ പങ്കെടുത്തു. പ്രധാനാദ്ധ്യാപകൻ ഡോ.എൻ പ്രമോദ് സ്വാഗതവും പ്രിസം കോ ഓർഡിനേറ്റർ വി.കെ.സതീശൻ നന്ദിയും പറഞ്ഞു.