ചെറുവണ്ണൂർ ടി.പി റോഡ് ജംഗ്ഷനിൽ ട്രാഫിക് കോണുകൾ ​സ്ഥാപിച്ചു 

Friday 01 October 2021 12:02 AM IST
ചെറുവണ്ണൂർ ടി. പി. റോഡ് ജംഗ്ഷനിൽ ട്രാഫിക് കോണുകൾ ​ സ്ഥാപിക്കുന്നു

​ഫറോക്ക്:​ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന സാഹചര്യത്തിൽ ഫറോക്ക് പഴയ പാലത്തിലേക്ക് വാഹനങ്ങൾ സുഗമമായി കടത്തിവിടാനും ചെറുവണ്ണൂർ ടി.പി റോഡ് ജംഗ്ഷനിൽ കോഴിക്കോട് സിറ്റി ട്രാഫിക് ​പൊ​ലീസ് ട്രാഫിക് കോണുകൾ സ്ഥാപിച്ചു. ചെറുവണ്ണൂർ പൗരസമിതിയുടെ ​ ആവശ്യ​ പ്രകാരമാണ് നടപടി. ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ വി. ജയചന്ദ്രൻ കോണുകൾ സ്ഥാപിച്ചു. രാമനാട്ടുകര എയ്ഡ് പോസ്റ്റ് സബ് ഇൻസ്പെക്ടർ സി.കെ അരവിന്ദൻ, ചെറുവണ്ണൂർ പൗരസമിതി പ്രസിഡന്റ് കെ. ഉദയകുമാർ, വോളണ്ടിയർ ക്യാപ്റ്റൻ അഷറഫ് ചെറുവണ്ണൂർ, കെ. പി. വിജോയ്, മുഹമ്മദ് അർഷിദ്, മൊയ്തീൻ കളത്തിൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement