അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡ് വികസനം, മലയോര ഗ്രാമങ്ങൾക്ക് പ്രതീക്ഷ

Friday 01 October 2021 12:07 AM IST

കോന്നി : അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡിന്റെ വികസനം മലയോര ഗ്രാമങ്ങളുടെ വികസനത്തിന് വഴി തുറക്കും. കെ. യു. ജനീഷ്‌കുമാർ എം.എൽ.എ യുടെ അഭ്യർത്ഥനപ്രകാരം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് റോഡ് വികസന കാര്യത്തിൽ തീരുമാനമായത്. കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി 86 കോടി രൂപ ചെലവിട്ടാണ് റോഡ് പുനർനിർമ്മിക്കുന്നത്. വനമേഖലകളിലൂടെ കടന്നു പോകുന്ന അച്ചൻകോവിൽ, കല്ലേലി , തണ്ണിത്തോട് ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പിന്റെ അനുമതിയോടെ നിർമ്മാണം നടത്തും. 10 മുതൽ 12 മീറ്റർ വീതിയിലാവും റോഡ് വികസിപ്പിക്കുന്നത്. സംസ്ഥാന റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലാവും നിർമ്മാണം. കേരളവും തമിഴ് നാടുമായുള്ള വാണിജ്യ ബന്ധങ്ങൾക്കും ടൂറിസം വികസനത്തിനും ശബരിമല തീർത്ഥാടനത്തിനും പാത ഗുണം ചെയ്യും.

നാലു റീച്ചുകളയാണ് റോഡിന്റെ വികസന പ്രവർത്തങ്ങൾ നടക്കുക. തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ ന ചെങ്കോട്ടയിൽ നിന്ന് പമ്പയിലെത്താൻ പുനലൂർ - കോന്നി റോഡിനെയാശ്രയിക്കുന്നത്. അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡ് യാഥാർത്ഥ്യമായാൽ അച്ചൻകോവിലിൽ നിന്ന് വേഗം പമ്പയിലെത്താൻ കഴിയും. നാൽപതു കിലോമീറ്റർ ദൂരം ലഭിക്കാനും സാധിക്കും. കൊല്ലം ജില്ലയിൽ നിന്നും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിൽ നിന്നും ഭാവിയിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് എത്തുന്ന പാതയായും ഇതു മാറും. ഐരവൺ പാലം കൂടി യാഥാർത്ഥ്യമായാൽ ഈ മേഖലയിലുള്ളവർക്ക് വേഗത്തിൽ കോന്നി മെഡിക്കൽ കോളേജിലെത്താം.

ചെലവിടുന്നത് : 86 കോടി രൂപ

ഉന്നത നിലവാരത്തിൽ

കലുങ്കുകൾ, ഐറീഷ് ഓടകൾ, ദിശ ബോർഡുകൾ, ക്രാഷ്ബാരിയറുകൾ, പ്രധാന ജംഗ്ഷനുകളിൽ ഫുട് പാത്തുകൾ എന്നിവ നിർമ്മിക്കും .

സീതത്തോട് പാലം പുനർനിർമ്മിക്കും. 13 5 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.

മലയോര മേഖലയുടെ സമഗ്ര വികസനത്തിന് അച്ചൻകോവിൽ പ്ലാപ്പളി റോഡ് വികസനം വഴി തുറക്കും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ

Advertisement
Advertisement