നെഗറ്റീവാകാൻ കാത്തിരിക്കേണ്ട, ജോലിക്കെത്താം

Friday 01 October 2021 12:09 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിതരും പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ടതുമായ സർക്കാർ ജീവനക്കാർ ഏഴുദിവസത്തിനുശേഷം ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലിയിൽ പ്രവേശിക്കണമെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ദുരന്തനിവാരണ വകുപ്പിന്റെ പുതുക്കിയ ക്വാറന്റൈൻ മാർഗനിർദ്ദേശം. ഏഴുദിവസം കഴിഞ്ഞ് ലക്ഷണങ്ങളുള്ളവർ പരിശോധനയ്ക്ക് വിധേയരായി നെഗറ്റീവ് സർട്ടിഫിക്കറ്ര് ഹാജരാക്കണം. അതേസമയം കൊവിഡ് അനുബന്ധ – ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ലക്ഷണങ്ങളില്ലെങ്കിലും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പോസി​റ്റീവാണെങ്കിൽ ക്വാറന്റൈനിൽ തുടരണമെന്നും നെഗ​റ്റീവാണെങ്കിൽ ഹാജരാകണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.