അടൂർ റിംഗ് റോഡ് പദ്ധതി, വഴിമുട്ടിയോ ?

Friday 01 October 2021 12:15 AM IST

അടൂർ : നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിംഗ് റോഡ് പദ്ധതി ഫയലിൽ ഒതുങ്ങുമോയെന്ന് നാട്ടുകാർക്ക് ആശങ്ക.

2017 - 18 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഇടം പിടിച്ച പദ്ധതിയാണിത്. 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8 കിലോമീറ്റർ ദൈർഘ്യം വരുന്ന പാത കെ.ഐ.പി റോഡിലൂടെ കടന്നുപോകുന്നതിനാൽ സ്ഥലം പ്രത്യേകമായി ഏറ്റെടുക്കേണ്ടിവരികയുമില്ല. കനാൽ പുറമ്പോക്ക് കയ്യേറി താമസിക്കുന്നവരെ ഒഴിപ്പിക്കുക മാത്രമാണ് ആകെയുള്ള കടമ്പ. കിഫ്ബി ചുമതല നൽകിയ നിർവ്വഹണ ഏജൻസിയായ കേരള റോഡ്സ് ഫണ്ട് ബോർഡാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പദ്ധതി നിർവഹണ വിഭാഗമാണ് വിശദമായ പ്രോജക്ട് തയ്യാറാക്കുന്നത്. ഇതിന് മുന്നോടിയായി 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് സർവ്വേ നടത്തി. പുതിയതായി നിർമ്മിക്കേണ്ട മൂന്ന് പാലങ്ങളുടെ മണ്ണ് പരിശോധന നടത്തിയതൊഴിച്ചാൽ യാതൊരു തുടർനടപടിയുമുണ്ടായില്ല.

റിംഗ് റോഡ്

ദൂരം : 8 കിലോമീറ്റർ

വീതി : 10 മീറ്റർ

പ്രയോജനം

അടൂർ - തുമ്പമൺ, അടൂർ - ആനന്ദപ്പള്ളി,

അടൂർ - പത്തനാപുരം, എം.സി റോഡ്

എന്നിവയെ ബന്ധിപ്പിക്കാനാകും

നഗരത്തിലെ തിരക്ക് ഒഴിവാക്കാം

Advertisement
Advertisement