എസ്.എൻ.ഡി.പി യോഗം സിവിൽ സർവീസ് പരിശീലന പദ്ധതി

Friday 01 October 2021 12:17 AM IST

ചേർത്തല: സമുദായത്തിലെ സാമ്പത്തിക പരിമിതിയുള്ള സമർത്ഥരായ വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്ത് സൗജന്യ പരിശീലന പദ്ധതി നടപ്പാക്കുന്നു. സിവിൽ സർവീസ് കോച്ചിംഗ് രംഗത്തെ മുൻനിര സ്ഥാപനമായ അമൃത ഐ.എ.എസ് അക്കാഡമിയിലാണ് പരിശീലനം. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. സ്‌കോളർഷിപ്പ് പരീക്ഷ കൊല്ലം എസ്.എൻ കോളേജിൽ 17ന് ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ നടക്കും. അടിസ്ഥാന യോഗ്യത ബിരുദം.

താത്പര്യമുള്ളവർ യൂണിയൻ ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി 12. ഫോൺ: 9446526859,​ 9446040661, 9947109154. ഇ ​- മെയിൽ: sndpyogamcivilservice@gmail.com.