ക്ലാസിൽ 30 കുട്ടികൾ, യൂണിഫോമും ഹാജരും വേണ്ട

Thursday 30 September 2021 11:37 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​തു​റ​ക്കു​മ്പോ​ൾ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​യൂ​ണി​ഫോ​മും​ ​ഹാ​ജ​രും​ ​നി​ർ​ബ​ന്ധ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.
ഒ​രു​ ​ക്ലാ​സി​ൽ​ ​ 30​ ​കു​ട്ടി​ക​ൾ​ ​മ​തി​യെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​ക്ലാ​സ്.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ക്ലാ​സും​ ​ഒ​ന്നി​ട​വി​ട്ട​ ​ദി​വ​സ​ങ്ങ​ളി​ൽ. ​ ​ഹാ​പ്പി​ന​സ് ​ ക​രി​ക്കു​ലം​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ.​ 38​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളും​ 19​ ​യു​വ​ജ​ന​സം​ഘ​ട​ന​ക​ളും​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ഉ​ച്ച​വ​രെ​ ​ക്ളാ​സ്.​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​യും​ 10,12​ ​ക്ളാ​സു​ക​ൾ​ ​ന​വം​ബ​ർ​ ​ഒ​ന്നി​നും​ ​മ​റ്റ് ​ക്ളാ​സു​ക​ൾ​ ​ന​വം​ബ​ർ​ 15​നും.​ ​മാ​ർ​ഗ​രേ​ഖ​ 5​ ​ന് ​പു​റ​ത്തി​റ​ക്കും. മാ​സ്‌​ക്,​ ​സാ​നി​റ്റൈ​സ​ർ​ ​തുടങ്ങി​യവ ​ജ​ന​കീ​യ​ ​സ​മി​തി​ക​ൾ​ ​എ​ത്തി​ക്കും. ശുചീകരണം 20 ന് തുടങ്ങും.

 സർക്കാരിന്റെ നിർദ്ദേശങ്ങൾ

ആദ്യഘട്ടത്തിൽ ഉച്ചവരെ ക്ളാസ്. ഒന്നു മുതൽ ഏഴു വരെയും 10,12 ക്ളാസുകൾ നവംബർ ഒന്നിനും മറ്റ് ക്ളാസുകൾ നവംബർ 15നും. മാർഗരേഖ 5 ന് പുറത്തിറക്കും.

ഒക്ടോബർ 20 മുതൽ 30 വരെ സ്‌കൂളുകളിൽ ശുചീകരണം. ജനകീയ സമിതികൾ നേതൃത്വം നൽകും.

കുട്ടികൾക്കുള്ള മാസ്‌ക്, സാനിറ്റൈസർ, തെർമ്മൽ സ്‌കാനർ, പൾസ് ഓക്‌സിമീറ്റർ എന്നിവ ജനകീയ സമിതികൾ എത്തിക്കും. രക്ഷിതാക്കളും രണ്ടു ഡോസ് വാക്‌സിൻ എടുത്തെന്ന് ഉറപ്പു വരുത്തണം.