മുസ്ലിം ലീഗ്  പ്രതിഷേധം  സമരം നടത്തി

Friday 01 October 2021 12:02 AM IST
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനു മുന്നിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റ് ഡോ: എം പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയോടുള്ള അവഗണനയ്ക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിലമ്പൂർ റോഡ്, വാണിയമ്പലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ സമരം നടന്നു. അങ്ങാടിപ്പുറത്ത് മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റ് ഡോ: എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, അഡ്വ: ടി. കുഞ്ഞാലി, ടി.പി.ഹാരിസ്, പാതാരി അമീർ, മമ്മിക്കുട്ടി പൊന്ന്യാകുർശ്ശി, കളത്തിൽ ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ: വി.മൂസ്സക്കുട്ടി, പാതിരമണ്ണ ബാപ്പുട്ടി , കൊളത്തൂർ റാഫി, ശിഹാബ് ചോലയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സഈദ, അഡ്വ: കെ.അസ്‌കറലി, ചക്കച്ചൻ ഉമ്മുകുൽസു, പി.സുഹ്‌റാബി തുടങ്ങിയവർ സംബന്ധിച്ചു.