ക്രഷർ തട്ടിപ്പ് കേസ്: പി വി അൻവർ വഞ്ചന കാട്ടിയെന്ന് ക്രൈംബ്രാഞ്ച്

Thursday 30 September 2021 11:42 PM IST

മ​ഞ്ചേ​രി​:​ ​ക​ർ​ണാ​ട​ക​യി​ൽ​ ​ക്ര​ഷ​ർ​ ​ബി​സി​ന​സി​ൽ​ ​പ​ങ്കാ​ളി​ത്തം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​പ്ര​വാ​സി​ ​എ​ൻ​ജി​നീ​യ​റു​ടെ​ 50​ ​ല​ക്ഷം​ ​ത​ട്ടിയെന്ന​ ​കേ​സി​ൽ​ ​പി.​വി​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​വ​ഞ്ച​ന​ ​ന​ട​ത്തി​യ​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്.​ ​
മ​ഞ്ചേ​രി​ ​കോ​ട​തി​യി​ൽ​ ​മ​ല​പ്പു​റം​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​പി.​ ​വി​ക്ര​മ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ​ഇ​ക്കാ​ര്യ​മു​ള്ള​ത്.​ ​ക്ര​ഷ​റും​ ​26​ ​ഏ​ക്ക​റും​ ​സ്വ​ന്തമെ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​ ​മ​ല​പ്പു​റം​ ​ന​ടു​ത്തൊ​ടി​ ​പ​ട്ട​ർ​ക്ക​ട​വ് ​സ്വ​ദേ​ശി​ ​സ​ലീ​മി​ൽ​ ​നി​ന്ന് 50​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യ​ത്.​ 10​ ​ശ​ത​മാ​നം​ ​ഷെ​യ​റും​ ​മാ​സം​ ​അ​ര​ല​ക്ഷം​ ​ലാ​ഭ​വി​ഹി​ത​വും​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു.
ഇത്രയും ഭൂമി​ കൈമാറി​യി​ട്ടി​ല്ലെന്നും ​പാ​ട്ട​ത്തി​ന് ​ല​ഭി​ച്ച​ ​ര​ണ്ടേ​ക്കർ ​ഭൂ​മി​യി​ലെ ക്രഷറും ഇ​തി​ന്റെ​ ​പാ​ട്ട​ക്ക​രാറുമാണ് ​അ​ൻ​വ​റി​ന് ​കൈ​മാ​റി​യ​തെ​ന്നും ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ ​കെ.​ ​ഇ​ബ്രാ​ഹി​ം​മൊ​ഴി​ നൽകി​യി​ട്ടുണ്ട്.ഇത്​ ​ക്ര​ഷ​റി​നോ​ട് ​ചേ​ർ​ന്ന് ​സ്വ​ന്തം​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ 1.5​ ​ഏ​ക്ക​റും​ ​കൊ​റി​ഞ്ച​യി​ലെ​ 1.5​ ​ഏ​ക്ക​റുമാണ്.