ഗാന്ധി ജയന്തി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ തിരുനാവായയിൽ
Friday 01 October 2021 12:03 AM IST
കുറ്റിപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധിജയന്തി ദിനാചരണത്തിന്റെയും ജില്ലാതല പരിപാടികൾക്ക് തിരുനാവായ വേദിയാകും. ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പ്രധാന സ്ഥലങ്ങളിലൊന്നാണ് തിരുനാവായ. പരിപാടികളുടെ ഭാഗമായി ഇന്ന് കെ.എം.സി.ടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ ഗാന്ധി സ്തൂപം സ്ഥിതി ചെയ്യുന്ന പ്രദേശം ശുചീകരിക്കും.
നാളെ രാവിലെ 10ന് തിരുനാവായ ഗാന്ധി പ്രതിമയിൽ ജില്ലാ വികസന കമ്മിഷണർ പ്രേം കൃഷ്ണൻ പുഷ്പാർച്ചന നടത്തും. തുടർന്ന് ഗാന്ധി സ്മൃതി യാത്ര. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി ഫ്ളാഗ് ഓഫ് ചെയ്യും. തിരുത്തി റോഡിലുള്ള എം.എം.ടി ഹാളിൽ സമാപിക്കുന്ന സ്മൃതിയാത്രയോടനുബന്ധിച്ച് സെമിനാറുകൾ ഉൾപ്പടെ വിവിധ പരിപാടികൾ നടക്കും.