പൊലീസിനെ പഠിപ്പിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു,  ഡി.ജി.പി മുതൽ എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം ഞായറാഴ്ച

Thursday 30 September 2021 11:53 PM IST

തിരുവനന്തപുരം: തട്ടിപ്പുകാരുടെ തോളിൽ കൈയിട്ടും പൊതുജനത്തെ അസഭ്യം വിളിച്ചും പരിശോധനയുടെ പേരിൽ വഴിപോക്കരെ പിടിച്ചുപറിച്ചും സർക്കാരിന് നാണക്കേടുണ്ടാക്കുന്ന പൊലീസിനെ നന്നാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നു. ഡി.ജി.പി മുതൽ എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം ഞായറാഴ്ച വിളിച്ചിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ പൊലീസ് സംരക്ഷണമൊരുക്കിയതും ഐ.ജി മുതൽ സി.ഐ വരെയുള്ള ഒരു ഡസൻ ഉദ്യോഗസ്ഥർ തട്ടിപ്പിന് ഒത്താശചെയ്തതും വിവാദമായതിനു പിന്നാലെയാണ് യോഗം.

ഒൗദ്യോഗികമല്ലാത്ത സന്ദർശനങ്ങളും സൗഹൃദങ്ങളും കരുതലോടെ വേണമെന്ന് പൊലീസ് ഉന്നതർ അടക്കം മറന്നതിന്റെ തിരിച്ചടിയാണ് പൊലീസ് സേന ഇപ്പോൾ അനുഭവിക്കുന്നത്.

കൊല്ലത്തെ യുവതി ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കിയതും സേനയ്ക്ക് നാണക്കേടുണ്ടാക്കി. അറുപതിനായിരം അംഗങ്ങളുള്ള സേനയിൽ ആരിൽ നിന്നെങ്കിലും അപാകതയുണ്ടാവുന്നത് സേനയ്ക്ക് മൊത്തത്തിൽ ദോഷം ചെയ്യും.

സർക്കാർ നയം നടപ്പാക്കണം

കേസന്വേഷണത്തിൽ ജാതി-മതപരിഗണനയ്ക്കോ രാഷ്ട്രീയ-സാമുദായിക-വ്യക്തിഗത സ്വാധീനത്തിനോ വഴങ്ങരുത്. പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടു രീതി വേണ്ട.

പരാതി സ്വീകരിക്കണം. പരാതിക്കാരോട് മാന്യമായി പെരുമാറണം. വസ്തുതാപരമായ വിവരമാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് എന്തു വിവരം ലഭിച്ചാലും അന്വേഷിക്കണം. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന വേണം.

ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദം പാടില്ല. ഒത്തുകളിച്ചാൽ സസ്പെൻഡ്ചെയ്യും.

സർക്കാർ നയം നടപ്പാക്കിയില്ലെങ്കിൽ സംരക്ഷണം ഉണ്ടാവില്ല. നീതിയും സുരക്ഷയും ഉറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം.

നാ​ണം​കെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ

പു​രാ​വ​സ്തു​ ​ത​ട്ടി​പ്പു​കാ​ര​നാ​യ​ ​മോ​ൻ​സ​ണു​മാ​യു​ള്ള​ ​പൊ​ലീ​സ് ​ഉ​ന്ന​ത​രു​ടെ​ ​ബ​ന്ധ​വും​ ​വ​ഴി​വി​ട്ട​ ​സ​ഹാ​യ​വും

ഡി.​ജി.​പി​ ​റാ​ങ്കി​ലു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മ​ക​ൾ​ക്ക് ​ഏ​ഴു​പ​വ​ന്റെ​ ​നെ​ക് ​ലെ​സ് 95​ ​ശ​ത​മാ​നം​ ​ഡി​സ്കൗ​ണ്ടി​ൽ​ ​വാ​ങ്ങി​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി

പൂ​വാ​റി​ൽ​ ​റോ​ഡ​രി​കി​ൽ​ ​നി​ന്ന​ ​ഓ​ട്ടോ​റി​ക്ഷാ​ ​തൊ​ഴി​ലാ​ളി​യെ​ ​റോ​ഡി​ലും​ ​സ്റ്റേ​ഷ​നി​ലുംത​ല്ലി​ച്ച​ത​ച്ചു

​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​മ​റി​ക​ട​ന്ന് ​എ​ഴു​കോ​ണി​ൽ​ ​വി​മു​ക്ത​ഭ​ട​നെ​ ​രാ​ത്രി​യി​ൽ​ ​വീ​ട്ടി​ൽ​ക്ക​യ​റി​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ശ്ര​മം.
​മ​ല​പ്പു​റ​ത്ത് ​വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ലോ​റി​ഡ്രൈ​വ​റെ​ ​മ​ർ​ദ്ദി​ച്ചു

ക​ഴ​ക്കൂ​ട്ട​ത്ത് ​വീ​ടി​ന​ടു​ത്തു​നി​ന്ന​ ​യു​വാ​വി​നെ​ ​ത​ല്ലി​ച്ച​ത​ച്ചു
​ച​ട​യ​മം​ഗ​ല​ത്ത് ​എ​ഴു​പ​തു​കാ​ര​നെ​ ​ക​ര​ണ​ത്ത​ടി​ച്ച് ​ജീ​പ്പി​ലേ​ക്കെ​റി​ഞ്ഞു

ആ​റ്റി​ങ്ങ​ലിൽദ​ളി​ത് ​യു​വാ​വി​നെ​യും​ ​മൂ​ന്നാം​ക്ലാ​സു​കാ​രി​ ​മ​ക​ളെ​യും​ ​പി​ങ്ക്പൊ​ലീ​സ് ​ന​ടു​റോ​ഡി​ൽ​ ​വി​ചാ​ര​ണ​ ​ചെ​യ്തു

​ ​ശ്രീ​കാ​ര്യ​ത്ത് ​ബ​ലി​യി​ടാ​ൻ​ ​പോ​യ​ ​യു​വാ​വി​ൽ​ ​നി​ന്ന് 2000​രൂ​പ​ ​പെ​റ്റി​ ​വാ​ങ്ങി​ 500​ന്റെ​ ​ര​സീ​ത് ​ന​ൽ​കി

കൊ​ട്ടാ​ര​ക്ക​ര​ ​സ്റ്റേ​ഷ​നി​ൽ​ ​വ​നി​താ​ ​എ​സ്.​ഐ​മാ​ർ​ ​ത​മ്മി​ല​ടി​ച്ചു

റി​സോ​ർ​ട്ടി​നെ​തി​രാ​യ​ ​കേ​സൊ​തു​ക്കാ​ൻ​ ​കൈ​ക്കൂ​ലി​യാ​വ​ശ്യ​പ്പെ​ട്ട​ത് ​അ​ന്ന​ത്തെ​ ​ആ​റ്റി​ങ്ങ​ൽ​ ​ഡി​വൈ.​എ​സ്.​പി
അ​ച്ഛ​നെ​ ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മ​ക​നി​ൽ​ ​നി​ന്ന് ​ഒ​രു​ല​ക്ഷം​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങ​വേ​ ​മു​ണ്ട​ക്ക​യം​ ​സി.​ഐ​ ​പി​ടി​യിൽ

പൊ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്തി​യാ​ണ് ​പൊ​തു​ജ​നം​ ​സ​ർ​ക്കാ​രി​നെ​ ​അ​ള​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ജ​ന​പ​ക്ഷ​ത്ത് നി​ന്നു​ ​കൊ​ണ്ടാ​വ​ണം​ ​കൃ​ത്യ​നി​ർ​വ​ഹ​ണം.
-​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യൻ

Advertisement
Advertisement