സി.കെ. മേനോൻ രണ്ടാം ഓർമ്മദിനം ഇന്ന്

Friday 01 October 2021 12:06 AM IST

തൃശൂർ: പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് മുൻ വൈസ് ചെയർമാനുമായ അഡ്വ. സി.കെ. മേനോന്റെ രണ്ടാം ഓർമ്മദിനമായ ഇന്ന് തൃശൂർ സി.എം.എസ്. സ്‌കൂളിൽ അനുസ്മരണ സമ്മേളനം നടക്കും. സി.കെ. മേനോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി പ്രസിഡന്റ് എം.എം.ഹസൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ, ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാനും സി.കെ. മേനോന്റെ മകനുമായ ജെ.കെ. മോനോൻ എന്നിവർ മുഖ്യാതിഥികളാകും.