ഗാന്ധിജയന്തി ആഘോഷം രണ്ടിന്

Friday 01 October 2021 12:33 AM IST

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജയന്തി വാർഷികം കെ.പി.സി.സിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും.

ഗാന്ധിജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കണ്ണൂരിൽ നിർവഹിക്കും.14 ജില്ലകളിലെ 1500ഓളം കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനവും നടക്കും. ഡിസംബർ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികൾ നിലവിൽ വരുമെന്ന് സുധാകരൻ അറിയിച്ചു. 'ഗാന്ധി തന്നെ മാർഗം' എന്ന പ്രമേയത്തിലൂന്നി മണ്ഡലം തലത്തിൽ മഹാത്മാ സ്മൃതിസംഗമങ്ങളും ഗാന്ധിജിയുടെ പാദസ്പർശമേറ്റ സ്ഥലങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. കെ.പി.സി.സി ആസ്ഥാനത്ത് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടക്കും. വിവിധ ജില്ലകളിൽ നടക്കുന്ന പരിപാടികൾ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും. ‌മരം കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 3 മുതൽ 9 വരെ മണ്ഡലം തലത്തിൽ വൃക്ഷ മഹോത്സവവാരവും സംഘടിപ്പിക്കും.