'ഗുരുവിന്റെ സാന്ത്വനം' നാളെ മുതൽ

Friday 01 October 2021 12:55 AM IST

കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 22 വരെ 'ഗുരുവിന്റെ സാന്ത്വനം' എന്ന പേരിൽ ഓൺലൈനിൽ പ്രഭാഷണ യജ്ഞം സംഘടിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ പ്രധാന കൃതികളായ ദൈവദശകം, ബ്രഹ്മവിദ്യാ പഞ്ചകം, ജനനീനവരത്‌ന മഞ്ജരീ സ്തോത്രം, അദ്വൈതദീപിക എന്നിവയുടെ ആസ്വാദനമാണ് യൂ ട്യൂബ് പ്ളാറ്റ്ഫോമിൽ നടത്തുന്നതെന്ന് സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് പറഞ്ഞു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയാണ് ആചാര്യൻ. എല്ലാദിവസവും വൈകിട്ട് 7 മുതൽ 8 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ- 7907437747