ജോയ് ആലുക്കാസിന് ഒമാൻ റെസിഡൻസി കാർഡ്

Friday 01 October 2021 3:35 AM IST

തൃശൂർ: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസിന് ഒമാൻ വി‌ദേശ നിക്ഷേപകർക്കായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസി കാർഡ്. മസ്‌കറ്റിൽ നടന്ന ചടങ്ങിൽ, ഒമാൻ മന്ത്രി ഖായിസ് ബിൻ അൽ യൂസഫലിൽ നിന്ന് അദ്ദേഹം റെസിഡൻസി കാർഡ് സ്വീകരിച്ചു.

ഒമാന്റെ വിവിധ മേഖലകളിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നിക്ഷേപവും സാന്നിദ്ധ്യവും പ്രകടമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസ് ജുവലറിയും ജോയ് ആലുക്കാസ് എക്‌സ്‌‌ചേഞ്ചും ഇതിലുൾപ്പെടുന്നു. യു.എ.ഇയുടെ ഗോൾഡൻ വീസയും ജോയ് ആലുക്കാസിന് ലഭിച്ചിരുന്നു.

Advertisement
Advertisement