കൊച്ചി മെട്രോയുടെ കരകൗശലമേള കൗതുകമായി

Monday 04 October 2021 12:33 AM IST

കൊച്ചി: കൊച്ചിമെട്രോ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച കരകൗശല ഉൽപ്പന്ന പ്രദർശനം കൗതുകമായി. ഇടപ്പള്ളി മെട്രോ സ്റ്റേഷനിലാണ് പാഴ് വസ്തുക്കളിൽ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുപ്പത് സംരംഭകർ പങ്കെടുത്തു. ഹോം ഡെക്കറുകൾ, ബോട്ടിൽ ആർട്ട്‌സ്, ലേഡീസ് ബാഗ്, ടിഷർട്ടുകൾ, പായകൾ, പരവതാനികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രദർശനത്തിനുണ്ടായിരുന്നു. ഇ മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാര ഫ്രെയിമുകൾ മേളയുടെ മുഖ്യ ആകർഷണമായിരുന്നു. കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വാരാന്ത്യങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. വരും ആഴ്ചകളിലും ഇത്തരം വേറിട്ട പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

Advertisement
Advertisement