മെട്രോ ലാഭത്തിലാക്കാൻ പഠനം നടത്തണമെന്ന്

Monday 04 October 2021 12:42 AM IST

കൊച്ചി: ദിനംപ്രതി ഒരു കോടി രൂപ നഷ്ടത്തിൽ ഓടുന്ന കൊച്ചി മെട്രെോ റെയിലിനെ രക്ഷിക്കാൻ കൺസൾട്ടൻസിയെ നിയോഗിക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങൾ പഠിച്ച് പുതിയ നിരക്കും ഷെഡ്യൂളും സൗകര്യങ്ങളും തയ്യാറാക്കാൻ പഠനം സഹായമാകും. ഡി.എം.ആർ.സി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 3.5 ലക്ഷം യാത്രക്കാരെയാണ് വിഭാവനം ചെയ്തിരുന്നത്. കൊവിഡ് വ്യാപനത്തിനു മുമ്പ് 65,000 യാത്രക്കാരെയാണ് നേടാനായത്. നിലവിൽ 25,000 ആയി കുറഞ്ഞു. പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ അഡ്വ. എബനേസർ ചുള്ളിക്കാട്ട് വിഷയം അവതരിപ്പിച്ചു.

Advertisement
Advertisement