കെട്ടിടരൂപകല്പനയിലും ഒൗട്ട്സോഴ്സിംഗ്

Monday 04 October 2021 12:45 AM IST

കൊച്ചി: ഔട്ട്‌സോഴ്‌സിംഗ്, ആർക്കിടെക്ചർ, ഡിസൈനിംഗ് രംഗങ്ങളിൽ തൊഴിലവസരണങ്ങൾ ലഭ്യമാക്കുന്ന റൈറ്റ് ഇംപ്രഷൻസ് സംരംഭം വ്യവസായമന്ത്രി പി. രാജീവ് വൈറ്റിലയിൽ ഉദ്ഘാടനം ചെയ്തു. ആർക്കിടെക്ചറൽ ഡിസൈനിംഗുമായി ബന്ധപ്പെട്ട മേഖലകളിൽ ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് റൈറ്റ് ഇംപ്രഷൻസ് മാനേജിംഗ് ഡയറക്ടർ സജി കുര്യാക്കോസ് പറഞ്ഞു. യു.എ.ഇ, കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് സേവനം നൽകുന്നത്. 25 ആർക്കിടെക്ടുമാരാണ് നിലവിലുള്ളത്. 75 പേർക്ക് കൂടി തൊഴിൽ ലഭ്യമാക്കുന്നതാണ് സംരംഭം. ഫാക്ടറികൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ, എന്നിവയുടെ രൂപകല്പന, മേൽനോട്ടം എന്നിവ നിർവഹിക്കാൻ സംരംഭം സജ്ജമാണെന്ന് സി.ഇ.ഒ ഷോണിൻ സി. സൈമൺ അറിയിച്ചു.

Advertisement
Advertisement