പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

Monday 04 October 2021 12:46 AM IST

പറവൂർ: ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആറിന് തുടങ്ങും. കൊവിഡിന്റെ സാഹചര്യത്തിൽ ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. സംഗീതോത്സവം ഒഴിവാക്കി. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡ് പോസിറ്റീവ് ആയവർക്ക് നെഗറ്റീവായി ഒരു മാസമെങ്കിലും കഴിഞ്ഞിരിക്കണം. വിജയദശമി ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ച് മുതൽ പ്രവേശിപ്പിക്കും. ദുർഗാഷ്ടമി ദിനമായ 13ന് രാത്രി 7ന് പൂജവയ്പ്പ്. വിജയദശമി ദിനമായ 15ന് പുലർച്ചെ 4ന് പൂജയെടുപ്പ്, 4.30ന് വിദ്യാരംഭം ആരംഭിക്കും. നാലമ്പലത്തിന് പുറത്ത് സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ പ്രമുഖ ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തും.

Advertisement
Advertisement