ജനകീയ ശുചീകരണയജ്ഞം,​ തിളക്കത്തിൽ 'സുന്ദരതീരം"

Monday 04 October 2021 12:02 AM IST

 പങ്കാളികളായത് 3000 പേർ

കോഴിക്കോട് : ബേപ്പൂർ മുതൽ എലത്തൂർ വരെ 23 കിലോ മീറ്റർ ദൈർഘ്യത്തിൽ കടൽതീരം ശുചീകരിക്കാൻ കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ശ്രമദാനയജ്ഞം. ഏതാണ്ട് 3000 പേർ ഈ കൂട്ടായ്മയിൽ പങ്കാളികളായി.

കോർപ്പറേഷൻ ആവിഷ്കരിച്ച 'സുന്ദരതീരം 'ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ബേപ്പൂർ സോണൽ തീരദേശ ഭാഗം, കോയവളപ്പ് മുതൽ കോതി വരെ, കോതി മുതൽ കോർപ്പറേഷൻ ഓഫീസ് വരെ, കോർപ്പറേഷൻ ഓഫീസ് മുതൽ ഗാന്ധി റോഡ് വരെ, ഗാന്ധി റോഡ് മുതൽ മുതൽ ഭട്ട് റോഡ് വരെ, ഭട്ട് റോഡ് മുതൽ പുതിയാപ്പ ടീച്ചേഴ്സ് സ്റ്റോപ്പ് വരെ, പുതിയാപ്പ ടീച്ചേഴ്സ് സ്റ്റോപ്പ് മുതൽ ഏലത്തൂർ വരെ എന്നിങ്ങനെ ഏഴു സെക്ടറുകളായി തിരിച്ചായിരുന്നു ശ്രമദാനം.

സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, പൊലീസ്, ഫയർ ഫോഴ്സ്, കുടുംബശ്രീ ഹരിതകർമ്മസേന, റസി‌ഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും പങ്കാളികളായി.

ഒക്ടോബർ എട്ട് വരെയുണ്ടാവും ജനകീയ ശുചിത്വ വാരാഘോഷം. ഇന്നലെ വാർഡ് തലത്തിലായിരുന്നു ശുചീകരണം. ഇന്ന് ബസ് സ്റ്റാൻഡ്, മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരിക്കും. നാളെ മാനാഞ്ചിറ, മറ്റു പാർക്കുകൾ, ആറിന് ദേശീയപാത, ഏഴിന് പൊതുശൗചാലയങ്ങൾ, ആശുപത്രികൾ, എട്ടിന് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെയും ശുചീകരണം ഏറ്റെടുക്കും.

ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ, നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ, അഡീഷണൽ സെക്രട്ടറി സജി, ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ് , ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ തുടങ്ങിയവരെ കൂടാതെ കൗൺസിലർമാരും സംബന്ധിച്ചു.

ന​ഗ​ര​ത്തി​ൽ​ ​ഏ​ഴു​ ​റോ​ഡു​ക​ൾ​ ​കൂ​ടി; സ​രോ​വ​രം​ ​പാ​ല​വും​ ​വ​രും

കോ​ഴി​ക്കോ​ട്:​ ​സി​റ്റി​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഏ​ഴു​ ​റോ​ഡു​ക​ളും​ ​ഒ​രു​ ​പാ​ല​വും​ ​വ​രു​മെ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​സ​രോ​വ​ര​ത്തി​ലാ​യി​രി​ക്കും​ ​പു​തി​യ​ ​പാ​ലം. '​സു​ന്ദ​ര​തീ​രം​'​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി. ക​ട​ൽ​ത്തീ​ര​ങ്ങ​ൾ​ ​വൃ​ത്തി​യു​ള്ള​താ​യാ​ൽ​ ​ത​ന്നെ​ ​കൂ​ടു​ത​ൽ​ ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നാ​വും.​ ​പ്ര​ധാ​ന​ ​തെ​രു​വു​ക​ൾ​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ഫു​ഡ് ​സ്ട്രീ​റ്റാ​ക്കി​ ​മാ​റ്റു​ന്ന​ ​പ​ദ്ധ​തി​യും​ ​ജി​ല്ല​യി​ൽ​ ​ന​ട​പ്പാ​ക്കും.​ ​സ​ഞ്ചാ​രി​ക​ൾ​ക്ക് ​കോ​ഴി​ക്കോ​ടി​ന്റെ​ ​ത​ന​തു​ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ ​രു​ചി​ക്കാ​ൻ​ ​ഇ​തി​ലൂ​ടെ​ ​അ​വ​സ​ര​മു​ണ്ടാ​വും.​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​ ​പാ​ല​ങ്ങ​ൾ​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലെ​ ​മ​നോ​ഹ​ര​മാ​യ​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​പ്ര​വൃ​ത്തി​ക​ളോ​ടെ​ ​ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​റ്റാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.