നാലാംദിനവും ഇന്ധനവില കൂട്ടി
Monday 04 October 2021 12:22 AM IST
കൊച്ചി: തുടർച്ചയായ നാലാംദിനവും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് തിരുവനന്തപുരത്ത് 25 പൈസ വർദ്ധിച്ച് 104.63 രൂപയായി. 32 പൈസ ഉയർന്ന് 97.66 രൂപയാണ് ഡീസലിന്. രണ്ടും എക്കാലത്തെയും ഉയർന്ന വിലയാണ്. നാലുദിവസത്തിനിടെ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.26 രൂപയും ഉയർന്നു.