അദ്ധ്യാപക ഒഴിവ്

Monday 04 October 2021 12:05 AM IST

പത്തനംതിട്ട : വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഗണിതശാസ്ത്രം: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും നെറ്റും.

മെക്കാനിക്കൽ എൻജിനീയറിംഗ്: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ്: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഐ. ടി.ഐ/ഡിപ്ലോമ. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 6 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 04735 266671.