ശിവഗിരി, അരുവിപ്പുറം മഠങ്ങൾക്കായി എട്ട് ആട്ടോപവ്വർ ഇലക്ട്രിക് കാറുകൾ

Monday 04 October 2021 12:42 AM IST

ശ്രീനാരായണ സ്പിരിച്വൽ സർക്യൂട്ടിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ സംഭാവന

ശിവഗിരി: ശിവഗിരി, അരുവിപ്പുറം മഠങ്ങൾക്കായി കേന്ദ്ര ടൂറിസം വകുപ്പ് എട്ട് ആട്ടോപവ്വർ ഇലക്ട്രിക് കാറുകൾ നൽകി. ശ്രീനാരായണ സ്പിരിച്വൽ സർക്യൂട്ടിന്റെ ഭാഗമായി സ്വദേശി

ദർശൻ പദ്ധതിയിലൂടെയാണിത്.

അരുവിപ്പുറം കൊടിതൂക്കിമലയിലും ശിവഗിരി മഹാസമാധിയിലും പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളുമുളളവർക്ക് സുഗമമായി ദർശനം നടത്താനാണ് ആട്ടോപവ്വർ കാറുകൾ . ഗുരുദേവന്റെ തപോഭൂമിയായ അരുവിപ്പുറം മഠത്തിൽ വച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആട്ടോപവ്വർ കാറുകളുടെ താക്കോൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്ക് കൈമാറി. കേന്ദ്ര സർക്കാർ കാണിക്കയായി അനുവദിച്ച കാറുകൾ ശിവഗിരി, അരുവിപ്പുറം മഠങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞത് വ്യക്തിപരമായ മഹാഭാഗ്യമാണെന്ന് വി.മുരളീധരൻ പറഞ്ഞു.

Advertisement
Advertisement