ലോക ബഹിരാകാശ വാരത്തിന് ഇന്ന് തുടക്കം

Monday 04 October 2021 12:48 AM IST

തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പെയ്‌സ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന ലോക ബഹിരാകാശ വാരത്തിന് ഇന്ന് തുടക്കം. വി.എസ്.എസ്.സിയിൽ ഇന്ന് രാവിലെ 10ന് ചീഫ് സെക്രട്ടറി വി.പി. ജോയി ഉദ്‌ഘാടനം ചെയ്യും. വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് അദ്ധ്യക്ഷത വഹിക്കും. എൽ.പി.എസ്.ഇ ഡയറക്ടർ ഡോ. വി. നാരായണൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡോ. ഡി. സാം ദയാല ദേവ്, വി.എസ്.എസ്.സി കൺട്രോളർ ഡോ. ബിജു ജേക്കബ്, ഡോ. എസ്. ഗീത എന്നിവർ സംസാരിക്കും. 'ബഹിരാകാശത്തിലെ സ്ത്രീ സാന്നിദ്ധ്യം" എന്നതാണ് ഇത്തവണത്തെ വിഷയം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ക്വിസ്, പ്രസംഗം, ആസ്ട്രോ ഫോട്ടോഗ്രാഫി, സ്‌പേസ് ഹാബിറ്റാറ്റ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement