ഐ.ഒ.സി പരിവർത്തൻ രണ്ടാംഘട്ടത്തിന് തുടക്കം

Monday 04 October 2021 3:49 AM IST

കൊച്ചി: തടവുകാർക്ക് കായികയിനങ്ങളിൽ പരിശീലനം നൽകുന്ന ഇന്ത്യൻ ഓയിൽ പരിവർത്തൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. രാജ്യത്തെ 17 ജയിലുകളിലെ 1,000 തടവുകാർക്കാണ് പരിശീലനം. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യഘട്ടത്തിൽ പരിശീലനം നൽകിയിരുന്നു.

ന്യൂഡൽഹി തിഹാർ ജയിലിൽ ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ബാസ്‌കറ്റ് ബാൾ, ബാഡ്മിന്റൺ, വോളിബാൾ, ചെസ്, ടെന്നിസ്, ടേബിൾ ടെന്നിസ്, കാരംസ് എന്നിവയിലാണ് പരിശീലനം. തടവുകാർക്ക് സന്തോഷവും ആരോഗ്യവും പരിവർത്തൻ പ്രക്രിയയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.

അർജുന അവാർഡ് ജേതാക്കളും ഗ്രാൻഡ് മാസ്‌റ്റർമാർ അടക്കമുള്ളവരുമാണ് പരീശീലനം നൽകുന്നത്. ശിക്ഷാകാലാവധി പൂർത്തിയാക്കിയ തടവുകാർക്ക് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ 30 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ജോലി നൽകിയിട്ടുണ്ട്.

Advertisement
Advertisement