രാജധാനി ഇൻസ്റ്റിറ്റ്യൂട്ടും ഗരുഡയും ധാരണാപത്രം ഒപ്പുവച്ചു

Monday 04 October 2021 12:58 AM IST

തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ഡ്രോൺ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് മേഖലയിൽ മുൻനിരയിലുള്ള ഗരുഡ ഏറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ ഏറോനോട്ടിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡ്രോൺ ഗവേഷണം, നിർമ്മാണം, ഡ്രോൺ പൈലറ്റിംഗ് തുടങ്ങിയ നൂതന തൊഴിൽ പരിശീലനത്തിന് അവസരം ഒരുക്കുന്നു. കൃഷി, ഡിഫെൻസ്, വൈൽഡ്‌ ലൈഫ് സർവൈലൻസ് തുടങ്ങിയ വിവിധ മേഖലകളിലെ ഡ്രോണുകളാണ് ഗരുഡ എയ്റോസ്പേസിന്റെ പ്രത്യേകത. ഉത്തരാഖണ്ഡ് ചമോലിയിൽ നടന്ന ഹിമപാതം ദേശീയ ദുരന്തത്തിൽ മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശത്തു ദേശീയ ദുരന്ത നിവാരണ സേനയെ സഹായിച്ചതിലൂടെ അന്തർദേശീയ ശ്രദ്ധ ആകർഷിച്ച കമ്പനിയാണ് ഗരുഡ.